മരം മുറിക്കെതിരെ നാമ ജപവുമായി കുടിപതി സംഘം, മാനഹാനി ആരോപിച്ച് കുറിച്യ മുന്നേറ്റ സമിതി. കൊട്ടിയൂരിൽ സമരമുറകൾ തുടരുന്നു. പ്രശസ്ത നാടക സംവിധായകൻ രാജേഷ് മണത്തണയുടെ കുറിപ്പും ശ്രദ്ധേയമാകുന്നു

മരം മുറിക്കെതിരെ നാമ ജപവുമായി കുടിപതി സംഘം, മാനഹാനി ആരോപിച്ച് കുറിച്യ മുന്നേറ്റ സമിതി. കൊട്ടിയൂരിൽ സമരമുറകൾ തുടരുന്നു. പ്രശസ്ത നാടക സംവിധായകൻ രാജേഷ് മണത്തണയുടെ കുറിപ്പും ശ്രദ്ധേയമാകുന്നു
Sep 25, 2026 06:42 AM | By PointViews Editor

കൊട്ടിയൂർ: രണ്ട് പ്രാവശ്യം അപകടകരമായി പൊട്ടിവീണ മരം മുറിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പേരിൽ കൊട്ടിയൂർ ദേവസ്വത്തിന് മുന്നിൽ രണ്ട് സമരം. മഹാ ദേവക്ഷേത്രത്തിലെ ആയില്യാർ കാവിലെ മരംമുറിച്ചതുമായി ബന്ധപ്പെട്ട് കൊട്ടിയൂർ മഹാദേവക്ഷേത്ര കുടിപതിസംഘത്തിൻ്റെ നേതൃത്വത്തിൽ ക്ഷേത്രസന്നിധിയിൽ നാമജപ കൂട്ടായ്മ നടത്തിയതാണ് ആദ്യ സമരം.

മരം വെട്ടിയത് സംബന്ധിച്ച പ്രതികരിച്ച ദേവസ്വം ചെയർമാൻ കുറിച്യ സമുദായത്തെ അപമാനിച്ചു എന്നാരോപിച്ചാണ് കുറിച്യ മുന്നേറ്റ സമിതി സമരവുമായി രംഗത്തെത്തിയത്. .കൊട്ടിയൂർ മഹാദേവക്ഷേത്രത്തിലെ ആയില്യാർ കാവിലെ മരംമുറിച്ചതുമായി ബന്ധപ്പെട്ട് കൊട്ടിയൂർ മഹാദേവക്ഷേത്ര കുടിപതിസംഘത്തിൻ്റെ നേതൃത്വത്തിൽ ക്ഷേത്രസന്നിധിയിൽ നാമജപ കൂട്ടായ്മയാണ് നടത്തിയത്. ചെറിയത്ത് പ്രഭാകരന്റെ അധ്യക്ഷതയിൽ കെ. മുകുന്ദൻ,കുടിപതി സംഘം സെക്രട്ടറി അജിത് കുമാർ,പി നാരായണൻ നായർ,സി ഉണ്ണികൃഷ്ണൻ,സുധീർ ബാബു,സതീഷ് ബാബു,ശശിധരൻ,പി.ടി വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.ഇതിന് തൊട്ടു പിന്നാലെയാണ് സമുദായത്തെ അപമാനിച്ചു എന്ന ആരോപണവുമായും കുറിച്യ മുന്നേറ്റ സമിതി സമരവുമായി രംഗത്ത് വന്നത്.

ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ ആയില്യാർക്കാവിലെ മരങ്ങൾ മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് കൊട്ടിയൂർ ദേവസ്വം ചെയർമാൻ കുറിച്യ സമുദായത്തിനു മാനഹാനിയുണ്ടാക്കുന്ന വിധം പ്രസ്‌താവന നടത്തിയെന്നാരോപിച്ചാണ്ജില്ലാ കുറിച്യ മുന്നേറ്റസമിതിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ ദേവസ്വം ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. കുറിച്യ മുന്നേറ്റ സമിതി പ്രസിഡണ്ട് സി സതീഷിന്റെ അധ്യക്ഷതയിൽ ഗോത്ര അവകാശ സംരക്ഷണ സമിതി സംസ്ഥാന സമയോജകൻ സുഷാന്ത് നരിക്കോട് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എം. വിജേഷ്,എൻ രാജൻ,കൊളക്കാടൻ കേളപ്പൻ,എം വിജേഷ്,സി.പി ബിന്ദു,സിപി രാഘവൻ,ഭാസ്കരൻ,എം സിന്ധു തുടങ്ങിയവർ സംസാരിച്ചു.

യഥാർത്ഥത്തിൽ അപകടകരമായി നിന്നിരുന്ന രണ്ട് മരങ്ങൾ ഈ വർഷം തന്നെ രണ്ടു തവണ പൊട്ടിവീണിട്ടുള്ളതാണ്.ഇതിൽ രണ്ടാമത് മരച്ചില്ല പൊട്ടി വീണത് കൊട്ടിയൂർ ഉത്സവത്തിരക്കിൻ്റെ ദിവസങ്ങളിലായിരുന്നു. മാരകമായി കുത്തി പരുക്കേൽപ്പിക്കുന്ന പായത്തേനും ഇതേ കാവിൽ അപകട ഭീഷണി ഉയർത്തിയിരുന്നു. വർഷത്തിൽ രണ്ട് ദിവസമാണ് ആയില്യാർ കാവിൽ പ്രവേശിച്ച് പൂജ ചെയ്യാറുള്ളത്. ഒന്ന് പ്രക്കുഴ ദിനത്തിലും മറ്റൊന്ന് നീരെഴുന്നള്ളത്ത് ദിനത്തിലുമായിരുന്നു. കലക്ടുടെ അനുമതിയോടെയാണ് മരങ്ങൾ വെട്ടിയത് എന്നാണ് ദേവസ്വം അവകാശപ്പെടുന്നത്. മരം വെട്ടിയത് ഓഗസ്റ്റ് ആദ്യവാരത്തിലാണ്. എന്നാൽ വിവാദമായത് ഏതാനും ദിവസം മുൻപ് മാത്രമാണ്. മരം മുറിക്കൽ സംബന്ധിച്ച വിവാദം ആസൂത്രിതമായി ഉണ്ടാക്കിയതാണ് എന്ന ആരോപണവും ഇടയിൽ ഉയരുന്നുണ്ട്. ഒന്നര മാസത്തോളം വൈകി ഈ ആരോപണങ്ങൾ ഉയർന്നു വന്നതിൻ്റെ കാരണവും ജനങ്ങൾക്ക് ചർച്ചാ വിഷയമാണ്. തുടർച്ചയായി പൊട്ടിവീഴുന്ന മരം മുറിച്ചുമാറ്റി പകരം പുതിയ മരം വച്ച് പിടിപ്പിക്കുകയാണ് വേണ്ടതെന്നാണ് പൊതുവെ പല കോണുകളിൽ നിന്നും ഉയരുന്ന വാദം. ജന്മശാന്തിയോട് അനുമതി ചോദിക്കാതെയും വാങ്ങാതെയുമാണ് കാവിൽ പ്രവേശിച്ച് മരം വെട്ടിയ തെന്നും വർഷത്തിൽ രണ്ട് ദിവസം അടിയന്തിരക്കാർക്കും മറ്റവസരങ്ങളിൽ ചില പ്രത്യേക വിഭാഗത്തിൽ പെട്ടവർക്കും മാത്രം പ്രവേശിക്കാൻ അനുമതി ഉള്ള സ്ഥലത്ത് പ്രവേശിക്കാൻ പാടില്ലാത്തവർ കയറി എന്നാണ് ആചാര വാദം പറയുന്നവർ ചൂണ്ടിക്കാട്ടുന്നത്. ഇവർ ഉയർത്തുന്ന വിവാദം ഇല്ലാതാക്കാൻ ചെയർമാൻ നൽകിയ ഒരു വിശദീകരണത്തിൽ കുറിച്യ സമുദായത്തെ പരാമർശിച്ചിരുന്നു. ആ പരാമർശം മാനഹാനി ഉണ്ടാക്കിയെന്നാണ് കുറിച്യ മുന്നേറ്റ സമിതിയുടെ ആരോപണം. ഇതിനിടയിൽ ഈ വിഷയങ്ങളിൽ ചരിത്രപരമായ ചില വസ്തുതകൾ ചൂണ്ടിക്കാട്ടി പ്രമുഖ നാടക സംവിധായകനും ചരിത്രകാരനുമായ രാജേഷ് മണത്തണ അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ എഴുതിയ കുറിപ്പും ചർച്ചയായി വളർന്നു. ശ്രദ്ധേയമായ ആ കുറിപ്പ് പൂർണ രൂപത്തിൽ ചുവടെ.

കൊട്ടിയൂർ. ആയിരം വില്ലവർ കാവ്. കൊട്ടിയൂരിലെ ആയില്ല്യാർക്കാവ് എന്ന് വിളിപ്പേരുള്ള ആയിരം വില്ലവർ കാവിലെ . മരം മുറി പ്രശ്നം ആചാര സംരക്ഷണത്തിന്റെ പേരിൽ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ . ആരാണ് വില്ലവർ എന്ന് എന്നൊന്ന് അന്വേഷിച്ചാൽ നന്നായിരിക്കും. കൊങ്കൺ ദേശത്തുനിന്നും ഉത്തരകേരളത്തിലേക്ക് കുടിയേറിയ ജനസമൂഹം ആയിരുന്നു വില്ലവർ . അവർ കണ്ണൂരിലും കാസർകോടിലും ഉള്ള ഇവിടുത്തെ തദ്ദേശീയ ജനതയുമായി സങ്കലിതമായി. അവർക്ക് കൊട്ടിയൂരിൽ എന്തു കാര്യം എന്നായിരിക്കും. സങ്കലിതം ആവുന്നതോടുകൂടി അവർ വില്ലവർ അല്ലാതായി മാറി എന്നു വേണം കരുതാൻ . ആ ചരിത്രം പറയുമ്പോൾ ഇപ്പോൾ നിലനിൽക്കുന്ന കൊട്ടിയൂരിന്റെ ചരിത്രം ചിലപ്പോൾ ഇതായിരിക്കില്ല. ആചാര സംരക്ഷകരോട് ചരിത്രം പറയാൻ പാടില്ല എന്നത് ഒരു നീതിയാണ് കാരണം ചരിത്രം അവരെ അലോസരപ്പെടുത്തുന്നേയില്ല. മാത്രമല്ല പറഞ്ഞാൽ അവർക്ക് അറിയാനും പോകുന്നില്ല. നിലവിൽ കൊട്ടിയൂർ മഹാക്ഷേത്രത്തിന്റെ അടുക്കളയിൽ വേവുന്ന ഉപജാപങ്ങളുടെ ഉള്ളുരുക്കവും ചൂടും വേവും ഏറ്റവും പിടികിട്ടാവുന്ന മണത്തണയിൽ നിന്നാണ് ഈ എഴുത്ത്. കൊട്ടിയൂർ ഒരു പുണ്യഭൂമിയാണ് അവിടെ വളരുന്ന ഓരോ തരൂലതകളും ഭഗവത് പ്രസാദമാണ് അത് മനുഷ്യ കരങ്ങൾ മുറിച്ചുമാറ്റുന്നത് ക്ഷമിക്കാൻ കഴിയാത്ത തെറ്റാണ് എന്നൊക്കെ ഏതോ ഒരു ബ്രഹ്മജ്ഞാനീ പറയുന്നത് കേട്ടു സമ്മതിച്ചു. അങ്ങനെയെങ്കിൽ പുണ്യഭൂമിയിലെ മരങ്ങൾ ഉണങ്ങാൻ പാടില്ലല്ലോ കാരണം പുണ്യമാണല്ലോ അതിൻറെ വേരുകളിലേക്ക് പടരുന്നത് പക്ഷേ ആയില്ല്യാർ കാവിലെ വൃക്ഷരാജന്മാർ പലരും പുരാണത്തിലെ യയാതി പോലെ ജരാനരകൾ ബാധിച്ച് ചത്തതിനൊക്കുമേ ജീവിച്ചിരിക്കും എന്ന നിലയിലാണ് ഇപ്പോൾ ആ വൃദ്ധിക്ഷയം ഏറ്റെടുക്കാൻ കാവിൽ തന്നെയുള്ള പുരൂ രവസ് തയ്യാറല്ല. ആചാരപുണ്യം ഏറ്റുവാങ്ങിയ പൂങ്കോത്തവന്മാരും അതിൻറെ മുമ്പിൽ പരാജയപ്പെട്ടിരിക്കുന്നു. അപ്പോൾ ഈ വൃക്ഷരാജന്മാർ ഇപ്പോൾ ജീവിക്കുന്നത് ജനങ്ങൾ നടന്നു പോകുന്ന ജനങ്ങൾക്ക് അപകടം വിതച്ചു കൊണ്ടാണ് ഒരു ഇടത്താണ് . അതിൻറെ കൊമ്പുകളും ചില്ലകളും അടർന്നുവീണു അതിൻറെ മരണം അറിയിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായി അത് ഏതെങ്കിലും വഴിയാത്രക്കാരന്റെയോ ഭക്തന്റെയും നെറുകം തലയ്ക്കു വീണ്  സമാധി കൊണ്ടാൽ ഉള്ള പുകിലുകൾ ഒന്ന് ആലോചിച്ചു നോക്കൂ. അത് മുൻകൂട്ടി കണ്ടുകൊണ്ട് കൊട്ടിയൂർ ഭരണസമിതി കലക്ടറുടെ അനുമതി പ്രകാരം അത് മുറിച്ചുമാറ്റാൻ ഉത്തരവിട്ടു ജന ഹിതംlത്തെ മാനിക്കുന്ന ഈ ഭരണസമിതിയെയും ചെയർമാനെയും അംഗീകരിക്കുകയല്ലേ വേണ്ടത് മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ അവർ നടട്ടെ അതിന്റെയൊന്നും ആവശ്യമില്ല കാവിനറിയാം അതിനെ സംരക്ഷിക്കാൻ പുതിയതിന് വളർത്തിയെടുക്കാനും അതിനിടയിൽ ആചാര സംരക്ഷണം കുത്തിക്കയറ്റുന്നത് എന്തിന് ജന്മശാന്തി തുടങ്ങിയ ആചാരപൂങ്കുവന്മാർ ഭക്തന്മാരെയും വിശ്വാസികളെയും പറ്റിച്ചു കൊണ്ട് നടത്തുന്ന വിലാപങ്ങൾ തനി ആഭാസമാണ് മനുഷ്യന് വിരുദ്ധമായ ഏത് ആചാരമാണ് നിങ്ങൾ സംരക്ഷിക്കുന്നത് മനുഷ്യൻ നിലനിന്നാൽ മാത്രമേ നിങ്ങളുടെ കാണിക്കവഞ്ചി നിറയൂ എന്ന ബോധ്യം ഉണ്ടാവുന്നത് നല്ലത് ഇക്കഴിഞ്ഞ ജൂൺ 15ന് കൊട്ടിയൂർ ഉത്സവകാലത്ത് തന്നെ ആ മരങ്ങൾ മനുഷ്യജീവന് അപകടം വിതക്കുന്ന നിലയിൽ ആയിരുന്നു കലക്ടറുടെ ഉത്തരവ് കിട്ടാൻ വൈകി ആയതിനാൽ ഉത്തരവ് കിട്ടി ആഗസ്റ്റ് ഒന്നിന് മരങ്ങൾ മുറിച്ചു അത് മുറിച്ചു മാറ്റിയിട്ട് ഏതാണ്ട് ഒന്നരമാസം കഴിഞ്ഞു ആചാരപൂങ്കുവന്മാർ അറിഞ്ഞില്ലേ മനക്കണ്ണിന്റെ ഗ്രാഹ്യശേഷി കുറഞ്ഞു പോയതാവും സാരമില്ല അതുപോട്ടെ കൊട്ടിയൂരിലെ ആചാരണ സംരക്ഷണചാരന്മാർ ആരും പറഞ്ഞുതന്നുമില്ലേ . വെള്ളമെല്ലാം ഒഴിഞ്ഞു പോകാൻ കാത്തു നിന്നിട്ട് ആചാരത്തിന്റെ ഈ സേതുബന്ധനം അതിൽ ഒരല്പം കൂടിയ അളവിൽ ഉപജാപങ്ങൾ ഉണ്ടല്ലോഅതിലേക്ക് നിങ്ങൾ ഭക്തന്മാരെയും വിശ്വാസികളെയും അങ്ങ് വലിച്ചിഴയ്ക്കുകയല്ലേ. കൊട്ടിയൂർ ഒരു പുരാതന ജനാധിപത്യ പ്രക്രിയയാണ് ഇന്നും തുടരുന്നു അതിലേക്ക് ബ്രാഹ്മണ യൂണിയൻ ഉണ്ടാക്കി വിശ്വാസികളെയും ഭക്തന്മാരെയും പറ്റിച്ച് ഒരു ബ്രാഹ്മണിക്കൽ അജണ്ട കൊട്ടിയൂരിലേക്ക് കുത്തി കയറ്റാനുള്ള ഈ അജണ്ടയെ തിരിച്ചറിയുക ഇല്ലെങ്കിൽ അജണ്ടഒന്നൊന്നായി പുറകെ വരും ആ അജണ്ടകൾക്ക് കോണകവും മുണ്ടും മേൽ മുണ്ടും വാങ്ങി നമ്മൾ തളർന്നുപോകും..... രണ്ട് ഫോട്ടോകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നുണ്ട് ഒന്ന് ജൂൺ 15ന് മറ്റൊന്ന് മരം മുറിച്ച ആഗസ്റ്റ് ഒന്നിന്റെ ഫോട്ടോ.

Kutipati Sangham chants Nama against tree felling, Kurichya Munnetra Samiti alleges defamation. Protests continue in Kottiyur. Famous theatre director Rajesh Manathana's note is also noteworthy.

Related Stories
ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

Sep 25, 2026 11:17 AM

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന്...

Read More >>
പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ തുറക്കില്ല

Sep 25, 2026 05:03 AM

പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ തുറക്കില്ല

പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ...

Read More >>
സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം നടത്തി

Sep 23, 2026 09:45 AM

സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം നടത്തി

സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം...

Read More >>
മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ പരമ്പര.

Sep 23, 2026 06:57 AM

മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ പരമ്പര.

മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ...

Read More >>
ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

Sep 22, 2026 08:44 AM

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ്...

Read More >>
പൂക്കൾ പൊലിച്ചു, പക്ഷെ സ്വപ്നങ്ങൾ പൊലിഞ്ഞു. ഇത് സോണിയുടെ മാത്രം കഥയല്ല. ഓണത്തിനുള്ള പൂ കൃഷിക്ക് സംഭവിച്ചതെന്ത്?

Sep 16, 2026 03:40 PM

പൂക്കൾ പൊലിച്ചു, പക്ഷെ സ്വപ്നങ്ങൾ പൊലിഞ്ഞു. ഇത് സോണിയുടെ മാത്രം കഥയല്ല. ഓണത്തിനുള്ള പൂ കൃഷിക്ക് സംഭവിച്ചതെന്ത്?

പൂക്കൾ പൊലിച്ചു, പക്ഷെ സ്വപ്നങ്ങൾ പൊലിഞ്ഞു. ഇത് സോണിയുടെ മാത്രം കഥയല്ല. ഓണത്തിനുള്ള പൂ കൃഷിക്ക്...

Read More >>
Top Stories